e

തിരുവനന്തപുരം : ദേശീയ ടീമിൽ കളിച്ചിട്ടുള്ള സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്ന ബി.സി.സി.ഐ നിർദ്ദേശം അവഗണിക്കാൻ സെലക്ടർമാർ കാട്ടിയ ധൈര്യമാണ് ഒരു റിസർവ് ഉൾപ്പടെ അഞ്ച് മലയാളി താരങ്ങൾക്ക് ദുലീപ് ട്രോഫി ‌സൗത്ത് സോൺ ടീമിൽ കളിക്കാൻ അവസരമൊരുക്കിയത്. പോണ്ടിച്ചേരിക്കാരനായ തലൈവൻ സർഗുണം തലവനായ സൗത്ത് സോൺ സെലക്ഷൻ കമ്മിറ്റിയിൽ കേരള ടീം ചീഫ് സെലക്ടറും മുൻ കേരള താരവുമായ പ്രശാന്ത് പത്മനാഭനും അംഗമായിരുന്നു.

സെൻട്രൽ കോൺട്രാക്ടുള്ള കളിക്കാരെ ദുലീപ്ട്രോഫിയിലേക്ക് പരിഗണിക്കണമെന്നായിരുന്നു ബി.സി.സി.ഐ ഓപ്പറേഷൻസ് ജനറൽ മാനേജരും മുൻ ഇന്ത്യൻ താരവുമായ അബി കുരുവിള എല്ലാ സോണൽ സെലക്ഷൻ കമ്മറ്റികൾക്കും നൽകിയ നിർദ്ദേശം. ഇതനുസരിച്ചാണ് ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, അർഷ്‌ദീപ് സിംഗ്,ഹർഷിത് റാണ,മുകേഷ് കുമാർ,കുൽദീപ് യാദവ് തുടങ്ങിയവർ വിവിധ സോണൽ ടീമുകളിൽ എത്തിയത്. ‌കെ.എൽ.രാഹുൽ, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ താരങ്ങൾ ഈ മാനദണ്ഡം അനുസരിച്ച് സൗത്ത് സോൺ ടീമിലെത്തേണ്ടതായിരുന്നു.

എന്നാൽ സോണൽ സെലക്ഷനിൽ ബി.സി.സി.ഐ തീരുമാനം അടിച്ചേൽപ്പിക്കുന്നതിനെ സൗത്ത് സോൺ സെലക്ഷൻ കമ്മറ്റി ഒന്നാകെ എതിർത്തു.സീനിയർ താരങ്ങൾക്ക് ഇന്ത്യ എ ടീമിൽ അവസരമുണ്ടെന്നും അവരെ പരിഗണിച്ചാൽ ഇത്തവണ രഞ്ജി ട്രോഫി റണ്ണേഴ്സ് അപ്പായ കേരളടീമിൽ നിന്നുള്ളവർക്ക് പോലും സൗത്ത് സോൺ കളിക്കാൻ അവസരം ലഭിക്കില്ലെന്ന് സെലക്ഷൻ കമ്മറ്റിയിൽ വാദമുയർന്നു. ഇതോടെയാണ് ബി.സി.സി.ഐ കോൺട്രാക്ട് ഉള്ളവരിൽ തിലക് വർമയെ മാത്രം ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് റിസർവ് ഉൾപ്പടെ അഞ്ചുപേരും ഹൈദരാബാദിൽ നിന്ന് മൂന്നുപേരും തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേർ വീതവും പോണ്ടിച്ചേരി,ഗോവ എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തരുമാണ് 15 അംഗടീമിൽ എത്തിയത്. ഇതിൽ തിലക് വർമ്മ ഏഷ്യാകപ്പിനായി മാറിയതോടെയാണ് വൈസ് ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെട്ട അസ്ഹറുദ്ദീന് ക്യാപ്ടനാകാൻ കഴിഞ്ഞത്.

ആ​വേ​ശ​ത്തി​ൽ​ ​അ​സ്ഹ​റു​ദ്ദീൻ
ഇ​ന്ന​ലെ​ ​കൊ​ച്ചി​ ​ബ്ളൂ​ടൈ​ഗേ​ഴ്സി​ന് ​എ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ന് ​ടീം​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങാ​ൻ​ ​ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ​മു​ഹ​മ്മ​ദ് ​അ​സ്‌​ഹ​റു​ദ്ദീ​നെ​ ​തേ​ടി​ ​ആ​ ​വാ​ർ​ത്ത​യെ​ത്തു​ന്ന​ത്.
​ദു​ലീ​പ് ​ട്രോ​ഫി​ക്കു​ള്ള​ ​സൗ​ത്ത്സോ​ൺ​ ​ടീ​മി​ന്റെ​ ​നാ​യ​ക​നാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​ആ​ദ്യ​മാ​യി​ ​ദ​ക്ഷി​ണ​ ​മേ​ഖ​ല​യു​ടെ​ ​നാ​യ​ക​നാ​കു​ന്ന​ ​മ​ല​യാ​ളി​യെ​ന്ന​ ​പെ​രു​മ​യും​ ​ത​നി​ക്കാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​ണ് ​തോ​ന്നി​യ​തെ​ന്ന് ​അ​സ്‌​ഹ​ർ​ ​കേ​ര​ള​കൗ​മു​ദി​യോ​ടു​ ​പ​റ​ഞ്ഞു.
​ഇ​ന്ന​ത്തെ​ ​കെ.​സി.​എ​ൽ​ ​മ​ത്സ​രം​ ​കൂ​ടി​ ​ക​ഴി​ഞ്ഞാ​ണ് ​അ​സ്ഹ​ർ​ ​ദു​ലീ​പ് ​ട്രോ​ഫി​ക്കാ​യി​ ​ബെം​ഗ​ളു​രു​വി​ലേ​ക്ക് ​പോ​കു​ന്ന​ത്.
മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​മു​ഹ​മ്മ​ദ് ​അ​സ്ഹ​റു​ദ്ദീ​നോ​ടു​ള്ള​ ​ആ​രാ​ധ​ന​മൂ​ത്താ​ണ് ​അ​സ്‌​ഹ​റി​ന് ​മാ​താ​പി​താ​ക്ക​ൾ​ ​പേ​രി​ട്ട​ത്.​ ​
അ​വ​രു​ടെ​ ​ആ​ഗ്ര​ഹം​പോ​ലെ​ ​ക്രി​ക്ക​റ്റ​റാ​യി​ ​മാ​റി​യ​ ​അ​സ്ഹ​ർ​ 2021​ലെ​ ​സെ​യ്‌​ദ് ​മു​ഷ്താ​ഖ് ​ട്രോ​ഫി​യി​ൽ​ 37​ ​പ​ന്തു​ക​ളി​ൽ​ ​സെ​ഞ്ച്വ​റി​യ​ടി​ച്ചാ​ണ് ​ശ്ര​ദ്ധേ​യ​നാ​യ​ത്.​
ട്വ​ന്റി​-20​ ​ഫോ​ർ​മാ​റ്റി​ൽ​ ​കേ​ര​ള​ത്തി​നാ​യി​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ആ​ദ്യ​ ​ബാ​റ്റ​റാ​ണ് ​അ​സ്ഹ​ർ.​