pic

ടെൽ അവീവ്: ഹമാസിന്റെ സായുധ വിഭാഗം വക്താവ് അബു ഒബെയ്ദയെ ഇസ്രയേൽ വധിച്ചു. ശനിയാഴ്ച ഗാസ സിറ്റിയിലുണ്ടായ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അൽ-റിമൽ മേഖലയിൽ അബു ഒളിവിൽ കഴിഞ്ഞിരുന്ന ആറ് നില കെട്ടിടത്തിലേക്ക് ഇസ്രയേലിന്റെ അഞ്ച് മിസൈലുകളാണ് പതിച്ചത്. മറ്റ് ആറ് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. അതേ സമയം, ഇന്നലെ മാത്രം 78 പേരാണ് ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ആകെ മരണം 63,450 കടന്നു. 24 മണിക്കൂറിനിടെ 7 പേർ കൂടി മരിച്ചതോടെ പട്ടിണി മൂലം മരിച്ചവർ 339 ആയി.