naslin

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് നസ്‌ലിൻ. 'പ്രേമലു' എന്ന സിനിമയിലൂടെയാണ് നസ്ളിൻ മലയാളത്തിലെ മുൻനിര താരമായി ഉയർന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും കർണാടകയിലും താരത്തിന് ആരാധകരുണ്ട്. വളരെ പ്രതീക്ഷ തരുന്ന യുവതാരനിരയിൽ മുന്നിലാണ് നസ്‌ലിൻ എന്നുതന്നെ പറയാം.

ഇപ്പോഴിതാ തന്റെ പുതിയ ലുക്കിനെക്കുറിച്ച് ആരാധകന്റെ പരാമർശത്തിന് നസ്‌ലിൻ നടത്തിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. 'ലോക' സിനിമയുടെ പ്രദർശനത്തിന് ശേഷം പ്രേക്ഷകരുമായി നടത്തിയ സംവാദത്തിനിടെ ആരാധകൻ താരത്തിെന്റെ രൂപത്തെക്കുറിച്ച് കളിയാക്കുന്നതാണ് വൈറലായത്. "ബംഗാളി ലുക്ക് അടിപൊളിയാണ്" എന്നാണ് ആരാധകൻ പറഞ്ഞത്. എന്നാൽ യാതൊരു അലോസരവും കാണിക്കാതെ "നന്ദി ബ്രോ" എന്ന് പറഞ്ഞുകൊണ്ട് നസ്‌ലിൻ മാന്യമായിട്ടാണ് ആരാധകനോട് പ്രതികരിച്ചത്.

ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" എന്ന സിനിമ സാങ്കേതിക മികവ് , തിരക്കഥ, അഭിനേതാക്കളുടെ പ്രകടനം എന്നിവയ്ക്ക് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടുന്നത്. മിക്ക തിയേറ്ററുകളിലും സിനിമ ഹൗസ് ഫുൾ ഷോയാണ്. "സണ്ണി" എന്നാണ് നസ്‌ലിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ടൈറ്റിൽ വേഷത്തിൽ കല്യാണി പ്രിയദർശൻ കാഴ്ചവയ്ക്കുന്ന പ്രകടനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്.