ather

കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജിയുടെ കമ്മ്യൂണിറ്റി ദിനത്തിന്റെ മൂന്നാം പതിപ്പിൽ പുതിയ ഇ.എൽ പ്ലാറ്റ്‌ഫോം വിപണിയിൽ അവതരിപ്പിച്ചു, പുതിയ ഇ.എൽ പ്ലാറ്റ്ഫോമിൽ ഫാസ്‌റ്റ് ചാർജിംഗ്, ആധുനിക ക്രൂസ് കൺട്രോൾ, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ഏഥർ സാക് 7.0 എന്നിങ്ങനെ വൻ മാറ്റങ്ങളുണ്ട്. വ്യത്യസ്ത ഫോർമാറ്റിലുള്ള വാഹനങ്ങളെയും വ്യത്യസ്‌ത ബോഡി ടൈപ്പുകളിലുള്ള വാഹനങ്ങളെയും ബാറ്ററി പാക്കുകളെയും ഫീച്ചറുകളെയുമെല്ലാം പുതിയ ഇ.എൽ പ്ലാറ്റ്ഫോമിൽ ഉൾക്കൊള്ളാനാകും. അഞ്ചു വർഷത്തേക്ക് ഏഥറിന്റെ വിവിധ ഉത്പന്നങ്ങളുടെ നട്ടെല്ലായി ഇ.എൽ പ്ലാറ്റ്ഫോം മാറുമെന്നാണ് വിലയിരുത്തുന്നത്.

ഏഥർ ഇ.എൽ പ്ളാറ്റ്ഫോം വില

90,000 രൂപ മുതൽ