obesity

ഇന്ന് പ്രായഭേദമന്യേ മിക്കവരും നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമാണ് പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങൾ. പലവിധ രോഗങ്ങളും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്. ഭക്ഷണശീലങ്ങൾ ക്രമീകരിക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുന്നതാണ് പൊണ്ണത്തടിയിൽ നിന്ന് രക്ഷനേടാനുള്ള ഫലപ്രദമായ മാർഗങ്ങൾ. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായും ഉണ്ട്.

തടി കുറയ്ക്കാനും വടിവൊത്ത ശരീരം ലഭിക്കാനുമുള്ള പ്രധാന മാർഗം അത്താഴം ക്രമീകരിക്കലാണ്. രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കരുതെന്നാണ് ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ഏഴ് മണിക്കുശേഷം അത്താഴം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്നും ഇത് അമിതവണ്ണത്തിനിടയാക്കുമെന്നാണ് പറയപ്പെടുന്നത്. പൊണ്ണത്തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഭക്ഷണങ്ങൾ അത്താഴത്തിൽ നിന്ന് ഒഴിവാക്കണം.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുള്ള സമീകൃതാഹാരം അമിതവണ്ണം തടയുമെന്ന് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ജങ്ക് ഫുഡും, സംസ്‌കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണവും പതിവായി കഴിക്കുന്നത് നല്ലതല്ല. പതിവായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിർത്തും. മതിയായ ഉറക്കവും അമിതവണ്ണം തടയും. മാനസിക സമ്മർദ്ദവും നിയന്ത്രിക്കണം. ധ്യാനം, യോഗ, ശ്വസന വ്യായാമം ശീലമാക്കണമെന്നും വിദഗ്ദ്ധർ പറയുന്നു.