pic

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ വഴുതനയെ കൃഷി ചെയ്തെടുത്ത് ഗിന്നസ് ലോക റെക്കാഡിൽ ഇടംനേടി അമേരിക്കൻ കർഷകൻ. പെൻസിൽവേനിയയിലെ ഹാരിസൺ സിറ്റി സ്വദേശിയായ എറിക് ഗൺസ്ട്രോം വിളയിച്ചെടുത്ത വഴുതനയ്ക്ക് 3.969 കിലോഗ്രാം ഭാരമുണ്ട്. മദ്ധ്യ ഭാഗത്തെ വ്യാസം 78.7 സെന്റീമീറ്ററാണ്. ഒരു വളർത്തുപൂച്ചയോളം ഭാരം ഈ വഴുതനയ്ക്കുണ്ട്. മൂന്ന് വർഷം മുമ്പാണ് എറിക് വീട്ടിൽ വഴുതന കൃഷി തുടങ്ങിയത്. രണ്ട് വഴുതനകളാണ് റെക്കാഡിനായി എറിക് സമർപ്പിച്ചത്. 3.900 കിലോഗ്രാമാണ് രണ്ടാമത്തെ വഴുതനയുടെ ഭാരം. 3.778 കിലോഗ്രാമായിരുന്നു ഇതിന് മുന്നേ ലോക റെക്കാഡ് നേടിയ ഭീമൻ വഴുതനയുടെ ഭാരം.