
അശ്വതി: പലകാര്യങ്ങളും ആവേശത്തോടെ നിറവേറ്റും. സന്താനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലൂടെ വരുമാനം വർദ്ധിക്കും. ഭൂമിയിൽ നിന്ന് ആദായം ലഭിക്കും. ദൂരയാത്രകൾ സുഖകരമായിരിക്കും. ഭാഗ്യദിനം ബുധൻ.
ഭരണി: ഗൃഹാന്തരീക്ഷം അനുകൂലമായിരിക്കും. കൂട്ടുകച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. വാഹനമോ ഗൃഹമോ വാങ്ങാനിടവരും. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ഭാഗ്യദിനം തിങ്കൾ
കാർത്തിക: ഉന്നത വ്യക്തികൾ മുഖേന നേട്ടമുണ്ടാകും. കുടുംബസൗഖ്യം വർദ്ധിക്കും. ശത്രുക്കളുടെ ഇടപെടലുകളെ പരാജയപ്പെടുത്തും. കെട്ടിടങ്ങളോ വാഹനങ്ങളോ അധീനതയിൽ വന്നുചേരും. സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. ഭാഗ്യദിനം വെള്ളി
രോഹിണി: ബാങ്കുകളിലോ മറ്റു സർവീസ് സ്ഥാപനങ്ങളിലോ ജോലിയിൽ പ്രവേശിക്കാനവസരം. ഉദരസംബന്ധമായ അസുഖങ്ങൾക്ക് സാദ്ധ്യത. വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണം. സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകും. ഭാഗ്യദിനം ചൊവ്വ
മകയിരം: വ്യാപാരം പൂർവാധികം അഭിവൃദ്ധിപ്പെടും. വിദേശവാസം സാദ്ധ്യമാകും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. മനസ് സദാസമയവും വ്യാകുലപ്പെടും. ഭാഗ്യദിനം ശനി
തിരുവാതിര: യന്ത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിജയിക്കും. കലാസാഹിത്യ പ്രവർത്തനങ്ങളിൽ പുരോഗതി പ്രകടമാകും. ഊഹക്കച്ചവടങ്ങളിൽ നിന്നുള്ള ആദായം കുറയും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഭാഗ്യദിനം ബുധൻ
പുണർതം: മുമ്പ് ചെയ്തിരുന്ന ജോലി സ്ഥലത്ത് വീണ്ടും ചേരാനവസരമുണ്ടാകും. സർവകാര്യങ്ങളിലും തടസങ്ങൾ അനുഭവപ്പെടും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് അവസരം ഗുണമാണ്. കുടുംബത്തിൽ സുഖവും ഐശ്വര്യവുമുണ്ടാകും. ഭാഗ്യദിനം തിങ്കൾ
പൂയം: തുടങ്ങിവച്ച പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കും. ഭൂമി വാങ്ങണമെന്നുള്ള ആഗ്രഹം സാധിക്കും. തൊഴിൽരംഗത്ത് തടസങ്ങളുണ്ടാകും. കൃഷിയിൽ നിന്നും വാടകയിൽ നിന്നും അധിക വരുമാനമുണ്ടാകും. ഭാഗ്യദിനം ബുധൻ
ആയില്യം: മതപരമായ ചടങ്ങുകളിൽ സംബന്ധിക്കും. ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കണം. വീടുവിട്ട് താമസിക്കുന്നവർ തിരിച്ചുവരും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പ്രവർത്തനമേഖലയിൽ പരിഗണനയും പദവിയും ലഭിക്കും. ഭാഗ്യദിനം വെള്ളി
മകം: മനസ് സദാസമയവും ബിസിനസിലോ ജോലിയിലോ മുഴുകിയിരിക്കും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. കൂട്ടുകാരുമായി ചേർന്ന് പുതിയ ബിസിനസ് തുടങ്ങാൻ യോഗമുണ്ട്. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. ഭാഗ്യദിനം ബുധൻ
പൂരം: പൊതുകാര്യങ്ങളിൽ കൂടുതൽ താത്പര്യമെടുക്കും. പുതിയവീട്, വാഹനം ഇവ അനുഭവത്തിൽ വന്നുചേരും. കലാകാരന്മാർക്ക് അംഗീകാരവും പാരിതോഷികങ്ങളും ലഭിക്കും. ഭാഗ്യദിനം തിങ്കൾ
ഉത്രം: പലവിധ കാര്യങ്ങളിലും ഇടപെടുക മൂലം മനസിന് സ്വസ്ഥത കുറയും. ലോണുകളും മറ്റും പെട്ടെന്ന് ശരിയായി കിട്ടും. ടെസ്റ്റുകളിൽ വിജയിക്കും. സന്താനങ്ങൾ മുഖേന സാമ്പത്തികലബ്ധി പ്രതീക്ഷിക്കാം. പൊലീസ് വിഭാഗത്തലുള്ളവർക്ക് പ്രമോഷൻ ലഭിക്കും. ഭാഗ്യദിനം ശനി
അത്തം: വീട്ടിൽ ധാരാളം സന്ദർശകരുണ്ടാകും. ശുഭകാര്യങ്ങൾക്കായി പണവും സമയവും ചെലവഴിച്ചേക്കും. കരാറുകാർക്കും വ്യാപാര ലൈസൻസ് വേണ്ടവർക്കും ദോഷസമയവും രാഷ്ട്രീയക്കാർക്ക് അനുകൂലസമയവുമാണ്. ഭാഗ്യദിനം ഞായർ
ചിത്തിര: പുതിയ ജോലിക്കു വേണ്ടിയോ വ്യവസായങ്ങളാരംഭിക്കുന്നതിനോ ശ്രമിച്ചുകൊണ്ടിരിക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന് എതിർഫലമുണ്ടാകും. പൂർവ്വിക സ്വത്ത് വന്നു ചേരും.ഭാഗ്യദിനം ചൊവ്വ
ചോതി: . പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. പുതിയ വീട് വാങ്ങിക്കും. മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. ഭാഗ്യദിനം വ്യാഴം
വിശാഖം: തൊഴിൽപരമായി മാറ്റങ്ങളുണ്ടാകും. പുതിയ രീതിയുമായി ഇണങ്ങിച്ചേരാൻ പ്രയാസപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നിറവേറ്റുന്നതിന് അധികം യത്നിക്കേണ്ടിവരും. ഗൗരവമുള്ള പ്രവൃത്തികൾ ചെയ്ത് സൽപ്പേര് നേടും. സന്താനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കും. ഭാഗ്യദിനം ഞായർ
അനിഴം: ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധയോടെ നീങ്ങണം. ശാരീരികമായി ക്ഷീണം അനുഭവപ്പെടും. സുഹൃത്തുക്കൾ മുഖേന സാമ്പത്തിക ലബ്ധിയുണ്ടാകും. ദൂരയാത്ര ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. വാഹന യാത്രകളിൽ കരുതലും ശ്രദ്ധയും ആവശ്യമാണ്. ഭാഗ്യദിനം ചൊവ്വ
തൃക്കേട്ട: വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ കൂടും. വീടുവിട്ട് താമസിക്കേണ്ട അവസരമുണ്ടാകും. ഉത്സവാദികാര്യങ്ങളിൽ പങ്കുകൊള്ളും. ഉന്നരായ വ്യക്തികളിൽ നിന്ന് സഹായസഹകരണങ്ങളുണ്ടാകും. മദ്ധ്യസ്ഥന്മാർ മുഖേന നിലവിലുള്ള കേസുകൾ ഒത്തുതീർപ്പിലെത്തും. ഭാഗ്യദിനം ശനി
മൂലം: പുതിയ ചില ഏജൻസികൾ തുടങ്ങും. ഉന്നതരായ വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. വസ്തുക്കൾ വിൽക്കാമെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകും. കച്ചവടത്തിൽ പ്രതീക്ഷിക്കാതെ മാന്ദ്യം അനുഭവപ്പെടും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഭാഗ്യദിനം ബുധൻ
പൂരാടം: ജോലിയിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. എല്ലാ രംഗങ്ങളിലും കാര്യശേഷി പ്രകടിപ്പിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. സാമൂഹിക രംഗങ്ങളിൽ നന്നായി ശോഭിക്കും. സ്ത്രീജനങ്ങൾ മുഖേന ധനാഗമമുണ്ടാകും. ഭാഗ്യദിനം തിങ്കൾ
ഉത്രാടം: സാമ്പത്തികമായി അനുകൂലമായ സമയം. വിദേശത്തുനിന്ന് എഴുത്തുകളും പണവും ലഭിക്കും. കോളേജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ജോലി ലഭിക്കും. ഭാഗ്യദിനം വെള്ളി
തിരുവോണം: ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. ചില വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസ വാക്കുകളോ ലഭിക്കും. ഭാവിയിൽ നേട്ടമുണ്ടാകുന്ന ചില പദ്ധതികൾ ആവിഷ്കരിക്കും. പൊതുജനമദ്ധ്യത്തിൽ അംഗീകാരം ലഭിക്കും. ഭാഗ്യദിനം തിങ്കൾ
അവിട്ടം: ഉദ്യോഗക്കയറ്റമുണ്ടാകുവാനും ശമ്പളവർദ്ധന ലഭിക്കാനും ഇടവരും. കടബാദ്ധ്യതകൾ പരിഹരിക്കും. കലാകാരന്മാർക്ക് അനുകൂല സമയമാണ്. വാക്കുതർക്കങ്ങളിൽ നിന്ന് കഴിവതും ഒഴിഞ്ഞു നിൽക്കുക. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം വ്യാഴം
ചതയം: നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കളോ കാണാതായ വ്യക്തികളേയോ കണ്ടെത്തും. കുടുംബസ്വത്ത് അനുഭവിക്കാൻ സന്ദർഭമുണ്ടാകും. പുതിയ സുഹൃത്തുക്കളുമായി ബിസിനസ് ആരംഭിക്കും. മതപരമായ അനുഷ്ഠാനങ്ങൾക്ക് സമയം കണ്ടെത്തും. ഭാഗ്യദിനം ശനി
പൂരുരുട്ടാതി: അകാരണമായ അലസത മൂലം പുരോഗതി മന്ദീഭവിച്ചെന്നുവരാം. സർവീസിൽ പ്രമോഷൻ ലഭിക്കും. സന്താനങ്ങളുടെ മംഗളകാര്യത്തിനായി ശ്രമിക്കും. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരികെ ലഭിക്കും. അന്യായമായ വഴിയിൽക്കൂടി ധനമുണ്ടാക്കാൻ ശ്രമിക്കും. ഭാഗ്യദിനം ബുധൻ
ഉത്രട്ടാതി: പലകാര്യങ്ങളിലും ധീരമായ നിലപാട് സ്വീകരിക്കും. ഉയർന്ന ഉദ്യോഗസ്ഥർ ഉദാരതയോടെ പെരുമാറും. ജനമദ്ധ്യത്തിൽ അംഗീകാരം ലഭിക്കും. ബിസിനസ് കാര്യങ്ങളിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും. വീട്ടിൽ ചില ദൈവികാനുഷ്ഠാനങ്ങൾ നടത്തിയേക്കും. ഭാഗ്യദിനം വ്യാഴം
രേവതി: ഭൂമി സംബന്ധമായ ക്രയവിക്രയം നടത്തും. സാങ്കേതികമായി പഠിപ്പിൽ ഗുണമുണ്ടാകും. ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. ക്ഷേത്രങ്ങളുടെയോ മറ്റ് ആരാധാനാലയങ്ങളുടെയോ പുനരുദ്ധാരണത്തിനായി മുൻകൈയെടുക്കും. ഭാഗ്യദിനം ഞായർ.