school

മലപ്പുറം: സ്കൂളിൽ ആർ‌എസ്‌എസിന്റെ ഗണഗീതം ആലപിച്ച് കുട്ടികൾ. മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച് സ്കൂളിലാണ് കുട്ടികൾ ഗണഗീതം ആലപിച്ചത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. കുട്ടികൾ ആലപിച്ചതാണെന്നും അവരുടെ പാട്ടുകൾ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. അബദ്ധം പറ്റിയതാണെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് ഡിവെെഎഫ്ഐ സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചു.