
ന്യൂഡൽഹി: മരിച്ചുപോയ തന്റെ അമ്മയെ കോൺഗ്രസ് - ആർജെഡി റാലിയിൽ അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിലാണ് അമ്മയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു.
'അമ്മ നമ്മുടെ ലോകമാണ്. അമ്മ നമ്മുടെ അഭിമാനമാണ്. പാരമ്പര്യം നിറഞ്ഞ ഈ ബീഹാറിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഞാൻ സങ്കൽപ്പിച്ചിട്ട് പോലുമില്ല. ബീഹാറിലെ ആർജെഡി - കോൺഗ്രസ് വേദിയിൽ എന്റെ അമ്മയെ അധിക്ഷേപിച്ചു. ഈ അധിക്ഷേപങ്ങൾ എന്റെ അമ്മയെ മാത്രം അപമാനിക്കുന്നതല്ല. എനിക്കറിയാം, നിങ്ങളെല്ലാവരും ബീഹാറിലെ ഓരോ അമ്മയും ഇത് കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എത്ര മാത്രം വേദനിച്ചു. എന്റെ ഹൃദയത്തിലുള്ള അതേ വേദന ബീഹാറിലെ ജനങ്ങൾക്കുമുണ്ടെന്ന് എനിക്കറിയാം. നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ വേണ്ടിയാണ് ഞാൻ അമ്മയിൽ നിന്ന് വേർപിരിഞ്ഞത്. 100 വയസ് പൂർത്തിയാക്കിയാണ് അമ്മ അന്തരിച്ചത്. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ അമ്മയെയാണ് അവർ അധിക്ഷേപിച്ചത്'- മോദി പറഞ്ഞു.
माताओं-बहनों का जीवन आसान बनाने के लिए एनडीए सरकार दिन-रात काम कर रही है। आज बिहार राज्य जीविका निधि साख सहकारी संघ लिमिटेड का शुभारंभ कर गौरवान्वित हूं। https://t.co/381gpeg2oX
— Narendra Modi (@narendramodi) September 2, 2025