
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ബാങ്കുകൾക്ക് നാളെയും തിരുവോണ ദിവസമായ 5നും അവധിയാണ്. മൂന്നാം ഓണമായ ശനിയാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. നാലാം ഓണദിവസമായ ഞായറാഴ്ചയും അവധിയാണ്.
ബാങ്കുകൾക്ക് ഈ മാസം 14 ദിവസം അവധിയാണ്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണിത്. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. ബാങ്കുകൾ തുറന്നുപ്രവർത്തിക്കില്ലെങ്കിലും ഓൺലൈൻവഴി ഇടപാടുകൾ നടത്താനാവുന്നത് ഇടപാടുകാർക്ക് വലിയ ആശ്വാസമാണ്.