mohanlal

നടൻ മമ്മൂട്ടി അസുഖബാധിതനായപ്പോൾ വിചിത്ര വാദവുമായി നോവലിസ്റ്റ് സുനിൽ പരമേശ്വരൻ രംഗത്തെത്തിയിരുന്നു. ഭ്രമയുഗം എന്ന ചിത്രത്തിൽ അഭിനയിച്ചതിനാലാണ് മമ്മൂട്ടിക്ക് അസുഖം ബാധിച്ചത് എന്നായിരുന്നു പ്രസ്‌താവന. ഇപ്പോഴിതാ സുനിൽ പരമേശ്വരനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഭ്രമയുഗം കണ്ടശേഷം മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു എന്നാണ് സുനിൽ പരമേശ്വരൻ പറഞ്ഞത്. തന്ത്രമാന്ത്രികങ്ങളുമായി ബന്ധപ്പെട്ട കഥകൾ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണമെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. ഇതിനെതിരെയാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്.

'സുനിൽ പരമേശ്വരൻ എന്ന സ്‌നേഹിതൻ അടുത്തിടെ ചില കാര്യങ്ങൾ പ്രസ്‌‌താവിച്ചിരുന്നു. മമ്മൂട്ടിയുടെ അസുഖം പൂർണമായും ഭേദമായി. ടെസ്റ്റുകളിലെല്ലാം നെഗറ്റീവാണ്. അദ്ദേഹം വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്നു. അതെങ്ങനെ സംഭവിച്ചുവെന്ന് സുനിൽ മറുപടി പറയണം. വർഷങ്ങളായി അഞ്ചുനേരം നിസ്‌കരിക്കുന്ന ആളാണ് അദ്ദേഹം. ഈ പറഞ്ഞ പൂച്ചത്തലയൊന്നും അരയിൽ കെട്ടണമെന്ന് വിശ്വസിക്കുന്ന ആളല്ല.

പിന്നെ സുനിൽ പറയുന്നത് അനന്തഭദ്രത്തിലെ എണ്ണത്തോണി ഷൂട്ട് കഴിഞ്ഞ ശേഷം പൊളിച്ച് കളയണമെന്നും ആരെങ്കിലും അത് കെെവശം വച്ചാൽ രോ​ഗദുരിതങ്ങളായി വീട്ടിൽ കിടന്ന് പോകുമെന്നുമാണ്. മണിയൻപിള്ള രാജുവായിരുന്നല്ലോ അനന്തഭദ്രത്തിന്റെ നിർമാതാക്കളിൽ പ്രധാനി. അദ്ദേഹം അത് നശിപ്പിച്ചില്ല. മോഹൻലാലിന് കൊടുത്തു. മോഹൻലാലിന് ഇടയ്ക്ക് എന്തൊക്കെയോ ചില പ്രശ്നങ്ങൾ വന്നതാണ്. നടുവേ​ദനയൊക്കെ. എണ്ണത്തോണി വാങ്ങി വച്ചതുകൊണ്ടാണ് മോഹൻലാലിന് നടുവേദന വന്നതെന്ന് സുനിൽ ഇനി പറയുമോ എന്നറിയില്ല ' - ശാന്തിവിള ദിനേശ് പറ‌ഞ്ഞു.