aish

വിഷ്ണു വിശാൽ, ഐശ്വര്യലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമ ചിത്രം ഗാട്ട കുസ്തിയുടെ രണ്ടാം ഭാഗം പ്രൊമോ ടീസർ പുറത്ത്. വീരയുടെയും കാർത്തിയുടെയും അവരുടെ മകളുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് രണ്ടാംഭാഗത്തിൽ ഉണ്ടാവുക. ആദ്യ ഭാഗത്തിൽ അണിനിരന്ന താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും. ഐശ്വര്യ ലക്ഷ്മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യഭാഗത്തിലെ പ്രധാന ആകർഷണം. മലയാളി പെൺകുട്ടിയായാണ് ഐശ്വര്യലക്ഷ്മി പ്രത്യക്ഷപ്പെട്ടത്. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളിവെങ്കട് എന്നിവരാണ് മറ്റു താരങ്ങൾ. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.