
ജക്കാർത്ത: ഇൻഡോനേഷ്യയിലെ സൗത്ത് കലിമന്താൻ പ്രവിശ്യയിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യക്കാരൻ അടക്കം 8 പേർ മരിച്ചു. ഈസ്റ്റിൻഡോ എയറിന്റെ നിയന്ത്രണത്തിലുള്ള ഹെലികോപ്റ്റർ തിങ്കളാഴ്ച സൗത്ത് കലിമന്താനിലെ കോട്ടബാരു ജില്ലയിലെ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് എട്ടു മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ വൈകിട്ടോടെയാണ് മെന്റവെ വന മേഖലയിൽ ഹെലികോപ്റ്ററിനെ തകർന്ന നിലയിൽ കണ്ടെത്തിയത്.