asd

പോങ്ങുംമൂട്: പോങ്ങുംമൂട് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ സുവർണ ജൂബിലി ആഘോഷങ്ങളും ഇടവക തിരുനാളും സമാപിച്ചു.ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ നേതൃത്വം നൽകി.കൊടിമര കൂദാശ നടത്തി. ദേവാലയത്തിനുള്ളിൽ പാദുവായിലെ വിശുദ്ധ അന്തോണിയോസിന്റെ തിരുശേഷിപ്പും സ്ഥാപിച്ചു.ഡോക്ടേഴ്സ് ഒഫ് മേരി സെന്റ് മേരീസ് പ്രൊവിഷ്യൽ മദർ മേഴ്സി ജോൺ,ഫാ.ജേക്കബ് കളിയന്താനം,ഇടവക വികാരി ഫാ.വർഗീസ് പുല്ലുവിള തെക്കേതിൽ, ജൂബിലി കൺവീനർ കുരുവിള തോമസ് എന്നിവർ സംസാരിച്ചു.