
ബീജിംഗ്: ഈ ലോകത്ത് അസാധാരണമായ രീതിയിൽ ജീവിതം നയിക്കുന്നവരാണ് ഏറെക്കുറെ ആളുകളും.അത്തരമൊരു വാർത്തയാണ് ചൈനയിൽ നിന്ന് പുറത്തുവരുന്നത്. അവിഹിത ബന്ധം പുലർത്തിയിരുന്ന 66കാരൻ രഹസ്യമായി തുടങ്ങിയ ബന്ധ വലിയൊരു ദുരിതത്തിലേക്ക് വഴിമാറുന്നതാണ് സംഭവം.
1980കളിൽ ഒരേ ഫാക്ടറിയിൽ ജോലിചെയ്തിരുന്നവരാണ് ഇരുവരും. 2023ൽ പാർട്ടിയിൽ വച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. സമീപത്തെ ഹോട്ടലിലിൽ കാമുകി ബുക്ക് ചെയ്തിരുന്ന മുറിയിൽ ആ രാത്രി ഇരുവരും കഴിച്ചു കൂട്ടുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. എന്നാൽ രാവിലെ ഉണരുന്ന സ്ത്രീ കാണുന്നത് തന്റെ അരികത്ത് മരിച്ചു കിടക്കുന്ന കാമുകനെയാണ് ഹോട്ടൽ ജീവനക്കാർ വിളിച്ചു വരുത്തിയ ഡോക്ടറാണ് മരണം സ്ഥരീകരിച്ചത്.
66കാരന്റെ മരണത്തിൽ സംശയം തോന്നിയ കുടുംബം സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകി. കേസ് കേടതിയിൽ എത്തിയപ്പോൾ 67 ലക്ഷം രൂപനഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആദ്യ വിധി. എന്നാൽ മരണം ആരോഗ്യ പ്രശ്നം മൂലമാണെന്ന് മനസിലാക്കിയതോടെ പിഴ തുക 7.5 ലക്ഷമായി കോടതി കുറച്ചു. 66കാരന്റെ മരണം ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് പിന്നീട് കോടതി കണ്ടെത്തുകയായിരുന്നു.എന്നാൽ കാമുകിയായ സ്ത്രീ നേരത്തെ തിരിച്ചെത്തിയിരുന്നെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നുവെന്നാണ് കോടതി ചൂണ്ടികാണിക്കുന്നത്. കാമുകിയുടെ അവസരോചിതമല്ലാത്ത പെരുമാറ്റമാണ് 66കാരന്റെ മരണമെന്ന് കോടതി ഉത്തരവിട്ടു.