
കിട്ടുന്ന പണം മുഴുവൻ വളരെ വേഗം ചെലവായിപ്പോകുന്നു എന്നതാണ് പലരുടെയും പ്രശ്‌നം. ജീവിതത്തിൽ ഉയർച്ചയും സമ്പത്തും സമാധാനവും ലഭിക്കാൻ നമ്മൾ ജീവിക്കുന്ന ചുറ്റുപാടിന് വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് വിശ്വാസം. അതിനാൽത്തന്നെ പണം സമ്പാദിച്ചാൽ മാത്രം പോര. അത് നിലനിൽക്കണമെങ്കിൽ നിങ്ങൾക്ക് ചുറ്റുമുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും നിങ്ങളുടെ കിടപ്പുമുറിയിലെ ചില വസ്‌തുക്കൾ മാറ്റിവച്ചാൽ തന്നെ വലിയൊരു മാറ്റം കണ്ടുതുടങ്ങുന്നതാണ്. ഇങ്ങനെ കിടപ്പുമുറിയിൽ വയ്‌ക്കാൻ പാടില്ലാത്ത വസ്‌തുക്കൾ എന്തൊക്കെയെന്ന് നോക്കാം.
വയ്‌ക്കാൻ പാടില്ലാത്തവ
ദൈവങ്ങളുടെ ചിത്രം കിടപ്പുമുറിയിൽ വയ്‌ക്കുന്നത് ശരിയല്ല. എന്നാൽ, വിവാഹിതരുടെ കിടപ്പുമുറിയിൽ രാധാസമേതനായ കൃഷ്‌ണന്റെ ചിത്രം വയ്‌ക്കുന്നത് നല്ലതാണ്. കിടപ്പുമുറിയിൽ ചെരുപ്പ് വയ്‌ക്കാൻ പാടില്ല. ഇത് അപകടവും ദോഷവും വന്നുചേരാൻ കാരണമാകുന്നു. ജലം ഒഴുകുന്ന ചിത്രങ്ങൾ കിടപ്പുമുറിയിൽ വയ്‌ക്കാൻ പാടില്ല. അക്വേറിയം, വാട്ടർ ഫൗണ്ടൻ, ഉണങ്ങിയ പൂക്കൾ, ഇലകൾ എന്നിവയും വയ്‌ക്കാൻ പാടില്ല. കട്ടിലിൽ കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ നമ്മളെ കാണുന്ന രീതിയിൽ കണ്ണാടി വയ്‌ക്കാൻ പാടില്ല. തെക്കോട്ടോ വടക്കോട്ടോ തലവച്ച് കിടക്കരുത്.