c

ബോളിവുഡ് താരം ശരത് സക്‌സേന 75-ാം പിറന്നാൾ ആഘോഷത്തിൽ. വയസ് എഴുപത്തിയഞ്ചായാലെന്താ മസിലിന്റെ കാര്യത്തിൽ സക്‌സേന യുവതാരങ്ങൾക്കൊപ്പം കിടപിടിക്കും.ഈ പ്രായത്തിലും കൃത്യമായ വർക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുന്നു.

കരിയറിൽ മുന്നൂറിലധികം ചിത്രങ്ങളിൽ ശരത് സക്‌സേന അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ, അഗ്‌നിപഥ്, റെഡി, ബോഡി ഗാർഡ്, വിവേകം എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

കിലുക്കം സിനിമയിലെ സമ‌ർഖാൻ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് കൂടുതൽ പരിചിതം. എനിക്ക് ഹിന്ദി അറിയില്ലെന്ന് ഈ മറുതയോട് ഞാൻ എങ്ങനെ പറയുമെന്ന ജഗതിയുടെ ഡയലോഗ് പ്രസിദ്ധമാണ്. ആര്യൻ, സി.ഐ.ഡി മൂസ, നിർണയം, ശൃംങ്കാരവേലൻ തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തിൽ അഭിനയിച്ചു.