നേമം: നേമം സഹകരണ ബാങ്കിലെ നിക്ഷേപകർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കും.നിക്ഷേപങ്ങൾ ഉടൻ മടക്കി നൽകണമെന്നും സർക്കാർ ഗ്യാരന്റി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവോണദിവസം നിരാഹാര സമരം.നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും നേതൃത്വം നൽകും.