തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് കൗതുകമുണർത്തി കനകക്കുന്നിലെ സ്റ്റാളുകൾ.ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയുള്ള നിരവധി സ്റ്റാളുകളാണ് വേദിയിൽ ഒരുങ്ങിയിരിക്കുന്നത്.ലയോള കോളേജിലെ പി.ജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുരമ്പെ എന്ന പേരിൽ വയനാടൻ ഉത്പന്നങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.മുണ്ടക്കൈ ചൂരൽമല എന്നീ ദുരന്തമേഖലയിലെ ചെറുകിട കർഷകരിൽ നിന്ന് നേരിട്ട് വാങ്ങിയാണ് വില്പന നടത്തുന്ന്.ഇതിൽ നിന്നുള്ള വിഹിതം കർഷകർക്കും നൽകുന്നുണ്ട്.
8 തരത്തിലുള്ള ചായപ്പൊടികൾ,തേൻനെല്ലിക്ക,കാട്ടുതേൻ,പുൽത്തൈലം,വേദന നിവാരണ തൈലങ്ങൾ എന്നിവയാണ് പ്രധാനാകർഷണം.കുട്ടികളിൽ കൗതുകമുണർത്തുന്ന മറ്റൊരു ആകർഷണമാണ് അക്വോറിയം.വിവിധതരം ജന്തുക്കളുടെയും പക്ഷികളുടെയും പ്രദർശനവും വില്പനയുമുണ്ട്.പക്ഷിയിനത്തിൽപ്പെട്ട മക്കാവോ,ആഫ്രിക്കൻ പാരറ്റ്,കോനൂർ വിവിധതരം പാമ്പുകളായ ബോൾ പൈത്തൻ, ഇഗ്വാന മത്സ്യങ്ങൾക്കൊപ്പം വളരുന്ന ജലസസ്യങ്ങൾ ഉൾപ്പെടുന്ന പ്ലാന്റഡ് അക്വോറിയവും സ്റ്റാളിലുണ്ട്.
പക്ഷികൾക്കും പാമ്പുകൾക്കും ഒപ്പം സെൽഫിയെടുക്കാനുള്ള സെൽഫി കൗണ്ടറുമുണ്ട്.നാലാഞ്ചിറയിലെ ദേശീയ തൊഴിൽ സേവനകേന്ദ്രത്തിലെ ഭിന്നശേഷിക്കാർ നിർമ്മിച്ച വിവിധ തരത്തിലുള്ള ക്യാൻവാസ് ബാഗുകളും സ്റ്റാളിൽ ലഭ്യമാണ്.