
ചെന്നൈ: വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ പൊലീസിന്റെയും എയർപ്പോർട്ട് ജീവനക്കാരുടെയും സഹായത്തോടെ യുവാവിന് തിരികെ നൽകി. പ്രശസ്ത തമിഴ് യൂട്യൂബർ മദൻ ഗൗരിയുടെ മൊബൈൽ ഫോൺ ആണ് ദുബായ് പെലീസിന്റെയും എമിറേറ്റ്സ് ജീവനക്കാരുടെയും സഹായത്തോടെ തിരികെ ലഭിച്ചത്.
ഫോൺ തിരികെ നൽകിയതിന് എമിറേറ്റ്സ് ജീവനക്കാർക്കും പൊലീസിനും നന്ദി അറിയിച്ച് മദൻ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ഒരു ആഴ്ചമുമ്പാണ് തന്റെ ഫോൺ നഷ്ടപ്പെട്ടതെന്നും ഇക്കാര്യം എമിറേറ്റ്‌സ് അധികൃതരെ അറിയിച്ചതായും മദൻ വീഡിയോയിൽ പറയുന്നു. ഫോണിന്റെ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുകയുമായിരുന്നു.
'ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴേക്കും, തന്റെ ഫോൺ കണ്ടെത്തിയെന്ന് ഒരു ഇമെയിൽ ലഭിച്ചിരുന്നുവെന്നും, തുടർന്ന് ദുബായ് പൊലീസ് അടുത്ത ഫ്ലൈറ്റിൽ തന്നെ സൗജന്യമായി ഫോൺ ചെന്നൈയിലേക്ക് തിരിച്ചയക്കാൻ ഏർപ്പാട് ചെയ്തു,” മദൻ പറഞ്ഞു. മദന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലരും ദുബായിയുടെ സുരക്ഷയെക്കുറിച്ച് പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്നാണ് മദന്റെ വീഡിയോ കണ്ട പലരും കമന്റ് ചെയ്ത്‌ത്.