chandra-grahanam

ന്യൂയോർക്ക്: ചുവപ്പ് ശോഭയിൽ ചന്ദ്രനെ ഇന്ന് നഗ്ന നേത്രങ്ങളാൽ കാണാം. കേരളക്കരയിലാകെ വ്യക്തതയോടെ ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58ന് ഗ്രഹണം തുടങ്ങും. എങ്കിലും 11നേ സമ്പൂർണ ഗ്രഹണഘട്ടം (ബ്ലഡ് മൂൺ) ആരംഭിക്കൂ. ഈ സമയം മുതൽ അപൂർവ ചാന്ദ്രസൗന്ദര്യം നുകരാം.

ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്ന് രാത്രി ഗ്രഹണം ദൃശ്യമാവുക. ഏഷ്യൻ രാജ്യങ്ങളിലുള്ളവർക്കാണ് വ്യക്തതയോടെ കാണാൻ കഴിയുന്നത്. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രോപരിതലത്തെ പൂർണമായി മൂടുകയാണ്. ഭൗമാന്തരീക്ഷത്തിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ നീല, പച്ച തുടങ്ങിയ തരംഗ ദൈർഘ്യം കുറഞ്ഞ വർണങ്ങൾ ചിതറിപ്പോകുന്നു. തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങൾ ചന്ദ്രോപരിതലത്തിൽ പതിക്കുന്നു. ഇതാണ് ഗ്രഹണസമയത്തെ ചുവപ്പ് നിറത്തിന് കാരണം.

2026 മാർച്ചിലാണ് പൂർണ ചന്ദ്രഗ്രഹണത്തിന് ഇനി ലോകം സാക്ഷിയാവുക. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു അവസാനത്തെ പൂർണ ചന്ദ്രഗ്രഹണം. ഇത്തവണ സമ്പൂർണ്ണ ഘട്ടം (ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ) 82 മിനിറ്റ് നീളും.


ഇന്ത്യയിൽ

ദൃശ്യമാകുന്നത്

 രാത്രി 8.58: ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചുതുടങ്ങും

 9.57: ഭൂമിയുടെ നിഴലിന്റെ ഇരുണ്ട ഭാഗം ചന്ദ്രനിൽ

 11.00: സമ്പൂർണ ഗ്രഹണ ഘട്ടം (ബ്ലഡ് മൂൺ) തുടങ്ങും

 11.41: ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ