
കൊച്ചി: ബന്ധൻ മ്യൂച്വൽ ഫണ്ട് ബി.എസ്.ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്‌സ് ഫണ്ട് പുറത്തിറക്കി. ബി.എസ്.ഇ 500 സൂചികയിലെ 21 മേഖലകളിൽ ഒരോന്നിൽ നിന്നും മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് മികച്ച മൂന്ന് കമ്പനികളെ തിരിച്ചറിയുന്ന ബി.എസ്.ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്‌സിനെ ഓപ്പൺഎൻഡ് സ്‌കീം ട്രാക്ക് ചെയ്യും. പുതിയ ഫണ്ട് ഓഫർ ഈ മാസം 17ന് അവസാനിക്കും. ബന്ധൻ ബി.എസ്.ഇ ഇന്ത്യ സെക്ടർ ലീഡേഴ്‌സ് ഇൻഡക്‌സ് ഫണ്ടിലെ നിക്ഷേപങ്ങൾ ലൈസൻസുള്ള മ്യൂച്വൽ ഫണ്ട് വിതരണക്കാർ, സാമ്പത്തിക ഉപദേഷ്ടാക്കൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയോ നേരിട്ടോ വെബ്സൈറ്ര് വഴിയോ നടത്താം.