breakfast

ബ്രെഡ് ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് കാരണം പലരും രാവിലെ ബ്രെഡാണ് കഴിക്കുന്നത്. എന്നാൽ വെറും വയറ്റിൽ ബ്രെഡ് കഴിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഉയർന്ന കലോറിയുള്ള ബ്രെഡിൽ പോഷകങ്ങൾ തീരെ കുറവാണ്. അതിനാൽ പ്രഭാതഭക്ഷണമായി ഇത് കഴിക്കുന്നതിനെ വിദഗ്ധർ എതിർക്കുന്നു. കൂടാതെ ബ്രെഡിൽ ഉയർന്ന അളവിൽ ഗ്ലെെസെമിക് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ടെപ്പ് 2 പ്രമേഹത്തിന് കാരണമായാക്കാം.

വെെറ്റ് ബ്രെഡിലാണ് ഗ്ലെെസെമിക് കൂടുതലായി അടങ്ങിയിരിക്കുന്നത്. ഗ്ലെെസെമിക് അടങ്ങിയ ഭക്ഷണം വേഗം വിശപ്പ് കൂട്ടുന്നു. ഇതിനാൽ അമിതമായി ഭക്ഷണം കഴിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. അതുപോലെ വെെറ്റ് ബ്രെഡിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് വയർവീക്കം, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഒരിക്കലും വെെറ്റ് ബ്രെഡ് വെറുവയറ്റിൽ കഴിക്കരുത്. ബ്രെഡിൽ കൂടുതലായി കാർബോഹെെഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തിനും മറ്റും കാരണമായേക്കാം. അതിനാൽ പ്രഭാത ഭക്ഷണത്തിൽ നിന്ന് എപ്പോഴും ബ്രെഡിന് അകറ്റിനിർത്തുന്നതാണ് നല്ലത്.

കൂടാതെ ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്നും വിദഗ്ധർ പറയുന്നു. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ ബ്രെഡ് പെട്ടെന്ന് ഡ്രൈ ആകും. ബ്രെഡ് സാധാരണ ഊഷ്‌മാവിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ അഞ്ചുദിവസം വരെ വയ്ക്കാം.