d

ഹൈദരാബാദ്: ഓണാഘോഷത്തോടനുബന്ധിച്ച് തെലങ്കാന നായർ സേവാ സൊസൈറ്റി ഹൈദരാബാദ് കമലനഗർ ശബരി സദനിൽ വിപുലമായ ആഘോഷങ്ങളോടെ ഇന്നലെ അത്തപൂക്കള മത്സരം നടത്തി. പതിനാറു കരയോഗങ്ങൾ പൂക്കള മത്സരത്തിൽ പങ്കെടുത്തു. തെലങ്കാന ഗവണ്മെന്റ് ചീഫ് ഫോറെസ്റ്റ് കോൺസർവേഷൻ പ്രിയങ്ക വർഗീസ് മുഖ്യ അതിഥിയായി. മായ സുകുമാരൻ, വിദ്യ സുരേഷ് എന്നിവർ പൂക്കള മത്സരത്തിന്റെ വിധികർത്താക്കളായി. പൊതുയോഗത്തിൽ പ്രസിഡന്റ്‌ കണ്ണാട്ട് സുരേന്ദ്രൻ നായർ,ജനറൽ സെക്രട്ടറി എം.കെ. ശശികുമാർ, ബോർഡ്‌ അംഗങ്ങളും 25 കരയോഗങ്ങളിൽ നിന്ന് ഇരുന്നൂറിലേറെ പ്രതിനിധികളും പങ്കെടുത്തു. വിജയികൾക്ക് പ്രിയങ്ക വർഗീസ് ക്യാഷ് അവാർഡ് വിതരണം ചെയ്തു.