pic

ടെൽ അവീവ്: തെക്കൻ ഇസ്രയേലി നഗരമായ എയ്‌ലറ്റിലെ റാമൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. ഡ്രോണുകളിലൊന്ന് വിമാനത്താവളത്തിലെ ടെർമിനലിൽ പതിച്ചു. ഒരാൾക്ക് പരിക്കേറ്റു. തുടർന്ന് മേഖലയിലെ വ്യോമപാത ഇസ്രയേൽ താത്കാലികമായി അടച്ചു. ഡ്രോൺ വ്യോമപ്രതിരോധ സംവിധാനത്തെ മറികടന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഇസ്രയേൽ സൈന്യം അന്വേഷണം തുടങ്ങി. മറ്റ് മൂന്ന് ഡ്രോണുകളെ തകർത്തെന്ന് സൈന്യം അറിയിച്ചു.