nandana

കാസർകോട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് അരമങ്ങാനം ജിഎൽപി സ്‌കൂളിന് സമീപത്തെ ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) ഞായറാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

പെരിയ ആയംപാറ വില്ലാരംപൊതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളാണ് നന്ദന. ഞായറാഴ്ച രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. നന്ദനയുടെ മരണത്തിൽ യുവതിയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ’ദിശ’ ഹെൽപ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056)