snake

പാമ്പിനെ പേടിയില്ലാത്തവർ വളരെ വിരളമാണ്. അപകടകാരികളായ ഇവയെ കാണുന്ന അടുത്ത നിമിഷം ഓടിരക്ഷപ്പെടാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ വീട്ടിൽ കയറിയ പാമ്പിനെ അച്ഛനൊപ്പം ചേർന്ന് ധൈര്യപൂർവം ഓടിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. വീട്ടിൽ പാമ്പ് കയറിയ വിവരം പെൺകുട്ടിയാണ് അച്ഛനോട് പറയുന്നത്.

പിന്നാലെ ഇരുവരും പാമ്പിന്റെ അടുത്തെത്തുന്നു. തുടർന്ന് പിതാവിന്റെ നിർദേശങ്ങൾ പാലിച്ച് ധെെര്യത്തോടെ മോപ്പ് ഉപയോഗിച്ച് കുട്ടി പാമ്പിനെ തള്ളി നീക്കുന്നതും അത് വീടിന് പുറത്തേക്ക് പോകുന്നതും കാണാം. വീഡിയോയുടെ അവസാനം കുട്ടിയുടെ അമ്മയും കടന്നുവരുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകളുള്ള രാജ്യമാണ് ഓസ്ട്രേലിയ. അതിനാൽ അവിടുത്തെ ആളുകൾ ഇത് ഒരു പുതുമയുള്ള കാഴ്ചയല്ല. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. കുട്ടിയുടെയും പിതാവിന്റെയും ധെെര്യത്തെയും ക്ഷമയെയും ആളുകൾ പ്രശംസിക്കുന്നുണ്ട്. പാമ്പിനെ ഉപദ്രവിക്കാതെ പുറത്താക്കിയതിലും ആളുകൾ അഭിനന്ദിക്കുന്നുണ്ട്.

'അച്ഛന് വലിയ കെെയ്യടി കൊടുക്കണം', 'പാമ്പിനെ വേദനപ്പിക്കാതെ സൗമ്യമായി കാര്യങ്ങൾ ചെയ്തു', 'കുട്ടിയുടെ അമ്മയ്ക്ക് ഭർത്താവിനെയും വിശ്വാസമാണ്', 'കുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട്', ' ഇത്ര ചെറിയ പ്രായത്തിൽ എന്ത് ധെെര്യത്തോടെയാണ് ആ സാഹചര്യം അവൾ കെെകാര്യം ചെയ്തത്'- ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.