turmeric

എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് മഞ്ഞൾ. നിരവധി ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും അടങ്ങിയ മഞ്ഞളിനെ ചുറ്റിപ്പറ്റി നിരവധി ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കുന്നുണ്ട്. ഹിന്ദുമതത്തിൽ മഞ്ഞളിന് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ടെന്ന് പറയാം. വളരെ ഐശ്വര്യപ്രദമായ വസ്തുവായാണ് ഇതിനെ കാണുന്നത്. ശുഭ ചടങ്ങുകൾ, പൂജ, വിവാഹം എന്നിവയ്ക്ക് മഞ്ഞൾ ഒരു പ്രധാന ഘടകമാണ്. മഞ്ഞ നിറം വ്യാഴഗ്രഹവുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ ഐശ്വര്യവും സമ്പത്തും നൽകുമെന്നാണ് വിശ്വാസം.

കുളിക്കുന്ന വെള്ളത്തിൽ കുറച്ച് മഞ്ഞൾ ചേർത്താൽ ശരീരവും മനസും ശുദ്ധമാകുമെന്നും ഭാഗ്യം വർദ്ധിക്കുമെന്നും വിശ്വാസമുണ്ട്. കിടക്കുന്നതിന് മുൻപ് കട്ടിലിന് താഴെ മഞ്ഞൾ കലർത്തിയ വെള്ളം വയ്ക്കുന്നത് വളരെ നല്ലതായി പറയപ്പെടുന്നു. രാവിലെ ഈ വെള്ളം എടുത്ത് കളഞ്ഞാൽ വീട്ടിലെ നെഗറ്റീവ് എനർജി പുറത്തേക്ക് പോകുമെന്നാണ് വിശ്വാസം. കൂടാതെ മഞ്ഞൾ വെള്ളം കട്ടിലിനടിയിൽ വച്ച് കിടന്നാൽ ദുഃസ്വ‌പ്നം കാണില്ലെന്നും ജ്യോതിഷികൾ പറയുന്നു.

മഞ്ഞൾ നല്ല വൃത്തിയുള്ള വെള്ളത്തുണിയിൽ കഴുകി പൊതിഞ്ഞ് ശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇങ്ങനെ കെട്ടിവയ്ക്കുന്ന മഞ്ഞൾ കുറച്ച് നാൾ കഴിയുമ്പോൾ ഉണങ്ങിപോകുന്നു. എന്നാലും അത് മാറ്റാൻ പാടില്ല. ലക്ഷ്മീ ദേവിയുടെ സാന്നിദ്ധ്യമുള്ളവയാണ് മഞ്ഞളും സിന്ദൂരവും. എല്ലാ വെളിയാഴ്ചയും ലക്ഷ്മീ ദേവിക്ക് മഞ്ഞളും സിന്ദൂരവും നൽകുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആകുമെന്ന് ജ്യോതിഷികൾ പറയുന്നു.