s

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് ജീവനക്കാർക്ക് ലഭിക്കേണ്ട എസ്ഗ്രേഷ്യ,പെർഫോമൻസ് അലവൻസ് ആനുകൂല്യങ്ങൾ ഓണം കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗവ.പ്രസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടിയു.സി) സംസ്ഥാന വ്യാപകമായി എല്ലാ ഗവ.പ്രസുകൾക്കു മുന്നിലും മാർച്ചും ധർണയും സംഘടിപ്പിച്ചു.സംസ്ഥാതല ഉദ്ഘാടനം തിരുവനന്തപുരം ഗവ.സെൻട്രൽ പ്രസിനു മുന്നിൽ ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി വി.ആർ.പ്രതാപൻ നിർവഹിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി ഇന്ദുറാണി അദ്ധ്യക്ഷത വഹിച്ചു.അനീഷ് കൃഷ്ണ എ.ആർ,വൈ.സന്തോഷ് കുമാർ,രഞ്ജിത്ത്.ബി, ഷാജി പോൾ,ജോയ്.ടി,സജീദ് എ.എൻ,ഇന്ദു റാണി എന്നിവർ പങ്കെടുത്തു.