
ഒക്ടോ. 3ന് റിലീസ്
ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ഒക്ടോബർ 3ന് പ്രദർശനത്തിനെത്തും.
സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പ്രഭ എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി . നിരഞ്ജന അനൂപ്,കെ. പി. എ. സി ലളിത, സബിത ജയരാജ്, നിഥിൻ രൺജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. എഡിറ്റിംഗ്-ശ്രീജിത്ത് സി .ആർ,ഗാനരചന-മുഹാദ് വെമ്പായം, സംഗീതം-കണ്ണൻ സി. ജെ,
കലാസംവിധാനം-ജി. ലക്ഷ്മണൻ, മേക്കപ്പ്-ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ,
സൗണ്ട് ഡിസൈൻ-വിനോദ് പി ശിവറാം,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, പി .ആർ . ഒ എ .എസ്. ദിനേശ്.
.