
നൈറ്റ് റൈഡേഴ്സിലെ കാതൽ പൊന്മാൻ
മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. "കാതൽ പൊന്മാൻ" എന്ന ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേരയും , നേഹ എസ്. നായരും ചേർന്നാണ്. നേഹ എസ് നായർ, വിഷ്ണു വിജയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. പ്രണയം തുളുമ്പുന്ന മനോഹരമായ മെലഡി ആയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 10ന് ചിത്രം റിലീസ് ചെയ്യും.
അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റ് താരങ്ങൾ. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് രചന.ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി പിന്നണി ഗായകനായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഗബ്രി തന്നെയാണ് ഗാനം രചിച്ചതും.
എ ആന്റ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,