
തിരുവനന്തപുരം: ജനതാദൾ ദളിത് സെന്റർ സംസ്ഥാന കമ്മിറ്റി അയ്യങ്കാളി ജയന്തി ആഘോഷിച്ചു.വെളളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കൊല്ലംകോട് രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആമച്ചൽ ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.സി.കെ.ഗോപി,ചോലക്കര വിജയൻ,ടി.ഡി.ശശികുമാർ,കരുംകുളം വിജയകുമാർ,ശാർങ്ധരൻ നായർ,പ്രവീൺ,കോളിയൂർ സുരേഷ്, പ്രദീപ് കുമാർ, കൊല്ലം ഹർഷകുമാർ,മുഹേഷ് കൃഷ്ണ,നെട്ടയം തമ്പി,തങ്കവേലു, ഉണ്ണി വിശ്വനാഥൻ,രഘുറാം,രാധാകൃഷ്ണൻ കല്ലുവാതുക്കൽ എന്നിവർ പങ്കെടുത്തു.