japan

കൊച്ചി: ഉയരുന്ന പ്രവര്‍ത്തനച്ചെലവുകളും പ്രതിഭാ ക്ഷാമവും ഡിജിറ്റല്‍ രംഗത്തെ പ്രതിസന്ധിയും നേരിടാന്‍ ജപ്പാനിലെ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ ഇന്ത്യയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ജൂലെസ്റ്റോവാട്ട്‌സ് ബിസിനസ് സൊല്യൂഷന്‍സ്(ജെ.2ഡബ്ള്യു) നടത്തിയ ജി.സി.സി അഡോപ്ഷന്‍ സര്‍വേയിലാണിത് കണ്ടെത്തിയത്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, ബി.എഫ്.എസ്.ഐ നിര്‍മ്മാണ മേഖലകളിലെ 50-ലധികം ജാപ്പനീസ് സ്ഥാപനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച സര്‍വേയില്‍ ഇന്ത്യയില്‍ ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ (ജി.സി.സി) സ്ഥാപിക്കുന്നതിന് ജാപ്പനീസ് കമ്പനികള്‍ക്ക് ഏറെ താത്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, മുംബൈ, ഡെല്‍ഹി-എന്‍.സി.ആര്‍ എന്നിവയാണ് മികച്ച സ്ഥലങ്ങളായി കമ്പനികള്‍ പരിഗണിക്കുന്നത്.

കൊച്ചി ഉള്‍പ്പെടെയുള്ള രണ്ടാം നിര നഗരങ്ങളോടുള്ള താല്‍പര്യം അതിവേഗം വളരുകയാണെന്നും സര്‍വേ വൃക്തമാക്കുന്നു. ചെലവ് കുറവും ഉയര്‍ന്നുവരുന്ന പ്രതിഭാ ശേഷിയുമാണ് പ്രധാന കാരണങ്ങള്‍.

കമ്പനികള്‍ തൊഴില്‍ ശക്തി വികസനത്തില്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു, അവരുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളിലുടനീളം 60% നൈപുണ്യ വര്‍ദ്ധന ലക്ഷ്യമിടുന്നു. പ്രതിവര്‍ഷം 1.5 ദശലക്ഷം സയന്‍സ് ബിരുദധാരികളുടെ ഇന്ത്യയിലെ സമാനതകളില്ലാത്ത വിതരണവും പ്രവര്‍ത്തന ചെലവ് 40% വരെ കുറയ്ക്കാനുള്ള സാധ്യതയുമാണ് ജാപ്പനീസ് സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നത്. കമ്പനികള്‍ ഗവേഷണ വികസനം, ഓട്ടോമേഷന്‍, 24/7 ആഗോള പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നവീകരണ-പ്രേരിത കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നു.