jabar

കോഴിക്കോട്: കാട്ടുപന്നി കുറുകേചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കാരശേരി ഓടത്തെരുവ് സ്വദേശി ജാബർ (46) ആണ് മരിച്ചത്. ഇയാൾ ഓമശേരി കൂടത്തായിയിലാണ് താമസിക്കുന്നത്.

തിങ്കഴാഴ്‌ച ഓമശേരി മൂടൂരിൽ വച്ചായിരുന്നു അപകടം. ജാബറിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.