tears-under-microscope

ഭാര്യയുടെ സങ്കടത്തെ കണ്ണുനീരിലൂടെ മനസിലാക്കാൻ ശ്രമിക്കുന്ന ഭർത്താവിന്റെ ശ്രമത്തെ നർമ്മത്തിൽ പൊതിയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സ്ത്രീകളെ മനസിലാക്കുന്നത് പലപ്പോഴും അസാദ്ധ്യമാണെന്ന് കരുതപ്പെടുന്ന പഴയ ധാരണയിലേക്ക് ഈ വീഡിയോ കാഴ്ചകാരെ കൂട്ടിക്കൊണ്ട് പോകുകയും ചിരി പടർത്തുകയും ചെയ്യുന്നു.

മനഃശാസ്ത്രത്തിലും മതഗ്രന്ഥങ്ങളിലും വിദഗ്ധരും സാധാരണക്കാരും വളരെക്കാലമായി ചർച്ച ചെയ്ത ഒരു വിഷയമാണിത്. ഡ്രീംബോട്ട് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കിട്ട വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്. ഭർത്താവ് സ്പൂൺ ഉപയോഗിച്ച് ഭാര്യയുടെ കണ്ണുനീർ ശേഖരിച്ച് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്നതും തുടർന്നുള്ള കാര്യങ്ങളുമാണ് കാഴ്ചക്കാരെ രസിപ്പിച്ചത്.

കണ്ണുനീരിന്റെ സൂക്ഷ്മ വിശകലനം ആരംഭിച്ച ശേഷം വീഡിയോയിൽ അടുത്തതായി കാണിക്കുന്നത് മനോഹരമായ ആഭരണങ്ങൾ, സാരികൾ, വിദേശ യാത്രയുടെ ദൃശ്യങ്ങൾ, എന്നിവയാണ്. ഭാര്യമാരുടെ കണ്ണുനീരിലൂടെ സ്ത്രീകളുടെ മറഞ്ഞിരിക്കുന്ന ആഗ്രഹത്തെയും പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളെയും പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളാണ് നർമ്മത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. കണ്ണുനീരിന്റെ വിലയെപ്പറ്റിയും ഭാര്യാഭർതൃ ബന്ധത്തെക്കുറിച്ചുമുള്ള പ്രാധാന്യത്തെക്കുറിച്ചും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റുകളായി രേഖപ്പെടുത്തി.

View this post on Instagram

A post shared by Dreamboat0227 (@dreamboat0227)