
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പുന്നാട് സ്വദേശിയായ പിപി ഷാനിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
യാത്രയ്‌ക്കിടെ വഴിതെറ്റിയ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞാണ് ഷാനിഫ് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പോക്‌സോ വകുപ്പ് പ്രകാരമാണ് ഷാനിഫിനെതിരെ കേസെടുത്തിരിക്കുന്നത്.