
തിരുവനന്തപുരം: ആറ്റിങ്ങൽ ലൗ ഡെയ്ൽ റെസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.അന്നമ്മാ ജോർജ്ജ് വിവർത്തനം ചെയ്ത് നാഷണൽ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കുട്ടികൾക്ക് വേണ്ടിയുള്ള രണ്ട് കഥാസമാഹാരങ്ങൾ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. വിസ്പ്സ് ഓഫ് വണ്ടർ ടൈനി ടെയ്ൽസ് ബിഗ് ലെസൻസ്, ദി വണ്ടർലാന്റ് ടെയ്ൽസ് എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഡോ.അന്നമ്മ പുസ്തകം ഏറ്റുവാങ്ങി.പ്രിയദർശിനി പബ്ലിക്കേഷൻ സെക്രട്ടറി ബിന്നി സാഹിതി അദ്ധ്യക്ഷത വഹിച്ചു.നാഷണൽ പബ്ലിഷേഴ്സ് മാനേജിംഗ് ഡയറക്ടർ എസ്.ബിജുകുമാർ, ഷീബാ മോഹൻ, മഹിമ എന്നിവർ പങ്കെടുത്തു.