
കല്ലമ്പലം: സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് പാനലും അനുബന്ധ ഉപകരണങ്ങളും നേരിൽക്കണ്ട് പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള എക്സ്പീരിയൻസ് സെന്ററും കോർപ്പറേറ്റ് ഓഫീസുമായി സോളർ കമ്പനിയായ റെനർജി സിസ്റ്റം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കല്ലമ്പലത്ത് പ്രവർത്തനമാരംഭിച്ചു. ദേശീയപാതയ്ക്ക് സമീപം നാവായിക്കുളം തട്ട് പാലത്തിലാണ് വിശാലമായ സെന്റർ ഒരുക്കിയിരിക്കുന്നത്. അഡ്വ.വി.ജോയി എം.എൽ.എ സെന്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അശോകൻ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ നൗഷാദ് ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. സോളാർ സിസ്റ്റം ലിഥിയം ഇൻ ബിൽറ്റഡ് അഡ്വാൻസ് ഹോം യു.പി.എസ്,വെബ് ഡിസൈൻ ഡെവലപ്പ്മെന്റ് തുടങ്ങി വിവിധ മേഖലകളിൽ റെനർജി ഇതിനകം ചവടുവച്ചു കഴിഞ്ഞു. ഉദ്ഘാടന ഓണാഘോഷ ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.