
കാഠ്മണ്ഡു: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ തെരുവിലിറങ്ങിയ യുവാക്കൾക്ക് നേരെ വെടിവയ്പ് നടത്തിയതിനെതിരെ നടി മനീഷ കൊയ്‌രാള രംഗത്ത്. തിങ്കളാഴ്ച പ്രക്ഷോഭകർക്ക് നേരെയുണ്ടായ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ 'കറുത്ത ദിനം' എന്ന് സംഭവത്തെ മനീഷ വിശേഷിപ്പിച്ചു. അഴിമതിക്കെതിരായ ജനശബ്ദത്തിന് വെടിയുണ്ടകളാൽ മറുപടി നൽകുകയാണെന്നും അവർ പറഞ്ഞു. നേപ്പാളിലെ പ്രബല രാഷ്ട്രീയ കുടുംബത്തിലാണ് മനീഷയുടെ ജനനം. പിതാവ് പ്രകാശ് കൊയ്‌രാള മുൻ മന്ത്രിയും മുത്തച്ഛൻ ബിശ്വേഷർ പ്രസാദ് കൊയ്‌രാള നേപ്പാൾ മുൻ പ്രധാനമന്ത്രിയുമാണ്.