തിരുവനന്തപുരം: വക്കം ഖാദറിന്റെ രക്തസാക്ഷിദിനം സർക്കാർ ഔദ്യോഗികമായി ആചരിക്കണമെന്നും പാഠപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ ജീവചരിത്ര ഭാഗങ്ങൾ ഉൾപ്പടുത്തണമെന്നും കോൺഗ്രസ് മുതിർന്ന നേതാവും ഐ.എൻ.എ ഹീറോ വക്കം ഖാദർ ഫൗണ്ടേഷൻ പ്രസിഡന്റുമായ എം.എം.ഹസൻ പറഞ്ഞു. ഫൗണ്ടേഷൻ സംഘടിപ്പിച്ച വക്കം ഖാദറിന്റെ 82-ാം രക്തസാക്ഷിത്വ വാർഷിക ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെച്ചൂച്ചിറ മധുവിന്റെ 'വക്കത്തുനിന്ന് 3 ഖാദർമാർ' എന്ന പുസ്തകം എം.എം.ഹസൻ എം.ആർ.തമ്പാന് നൽകി പ്രകാശനം ചെയ്തു.മന്ത്രി സജി ചെറിയാൻ അറിയിച്ച അനുസ്മരണ സന്ദേശം ചടങ്ങിൽ വായിച്ചു.ആന്റണി രാജു എം.എൽ.എ,വെച്ചൂച്ചിറ മധു,ഇ.എം.നജീബ്,എം.വിജയകുമാർ,നാസർ കടയറ,വക്കം സുകുമാരൻ,ജമാൽ മുഹമ്മദ്,എം.എം.ഇക്ബാൽ എന്നിവർ പങ്കെടുത്തു.