ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുണ്ട്. ഇതിൽ ഓരോ നക്ഷത്രത്തിൽ ജനിക്കുന്നവർക്കും അവരുടേതായ പ്രത്യേകതകളും പൊതുസ്വഭാവങ്ങളുമുണ്ട്. എങ്കിലും ജനിച്ച സമയം അനുസരിച്ച് ഇതിൽ ചില മാറ്റങ്ങൾ വരുന്നതാണ്. ആർക്കും തോൽപ്പിക്കാനാകാത്ത നക്ഷത്രക്കാരുണ്ട്. എത്രയധികം ബുദ്ധിമുട്ടുകളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാൻ ഇവർക്ക് സാധിക്കും. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
അനിഴം - വളരെയധികം മനശക്തിയുള്ള നക്ഷത്രക്കാരാണിവർ. തളരാതെ പോരാടുന്ന ഇവർക്കൊപ്പം ഭാഗ്യവും ഉണ്ടാകും. അതിനാൽ വലിയ ഉയരങ്ങൾ പോലും എളുപ്പത്തിൽ കീഴടക്കാൻ ഇവർക്ക് സാധിക്കും.
തൃക്കേട്ട - ആർക്കും തളർത്താൻ സാധിക്കാത്തവരാണ് ഈ നക്ഷത്രക്കാർ. ഓരോ കാര്യത്തിനും ദൃഢനിശ്ചയത്തോടെ ഇറങ്ങുന്ന ഇവരെ ആർക്കും തോൽപ്പിക്കാനാകില്ല. പതറാതെ മുന്നോട്ട് പോകുന്നവരാണ് ഈ നക്ഷത്രക്കാർ.
രേവതി - കഷ്ടപ്പെടാൻ മനസുള്ള ഈ നക്ഷത്രക്കാർ എത്ര വലിയ കാര്യങ്ങളും നേടിയെടുക്കും. ഏത് വലിയ പ്രതിസന്ധികളും ഇവർക്ക് തരണംചെയ്യാനാകും.
വിശാഖം - മനക്കരുത്തുള്ള മറ്റൊരു നക്ഷത്രമാണ് വിശാഖം. ജീവിതത്തിൽ പല പരീക്ഷണങ്ങളും ഇവർക്ക് നേരിടേണ്ടിവരും. പ്രതിസന്ധികളിൽ തളരാത്ത മനസാണ് ഇവർക്കുള്ളത്.
ഉത്രട്ടാതി - മനക്കരുത്തുള്ളവരാണ് ഇവർ. ആർക്കും ഇവരെ പെട്ടെന്ന് തോൽപ്പിക്കാനാകില്ല. വലിയ ആപത്തുകൾ പോലും നിഷ്പ്രയാസം മറികടക്കാനാകും. നിശ്ചയദാര്‍ഢ്യത്തോടെ എല്ലാ സന്ദർഭങ്ങളെയും ഇവർ നേരിടും. മറ്റുള്ളവരെ സഹായിക്കാൻ മനസുള്ളവർ കൂടിയാണ് ഈ നക്ഷത്രക്കാർ.