woman

ഒരു പ്രൊഡക്ട് വാങ്ങിയാലോ അല്ലെങ്കിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാലോ ഒക്കെ ഫീഡ്ബാക്ക് ചോദിക്കാറുണ്ട്. അത്തരത്തിലൊരു വീയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


ഒരു യുവതി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഇതിനിടയിൽ വെയിറ്റർ വന്ന് ഭക്ഷണത്തിന്റെ ഫീഡ്ബാക്ക് ചോദിച്ചു.വെയിറ്റർ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു പിന്നെ അവിടെ അരങ്ങേറിയത്. ഭക്ഷണം ഇഷ്ടമായി, അല്ലെങ്കിൽ ഇഷ്ടമായില്ല എന്ന മറുപടിയായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാൽ ഇതുരണ്ടുമായിരുന്നില്ല കസ്റ്റമറായ സ്ത്രീയുടെ പ്രതികരണം.


അടുത്തേക്ക് വരാൻ യുവതി വെയിറ്ററോട് ആംഗ്യം കാണിച്ചു. എന്നിട്ട് സ്പൂൺ ഉപയോഗിച്ച് താൻ കഴിച്ചതിന്റെ ബാക്കി ഭക്ഷണം എടുക്കുകയും, വെയിറ്ററോട് തല കുനിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് അയാൾക്ക് ഭക്ഷണം വായിൽവച്ചുകൊടുത്തു.


അയാൾ ഭക്ഷണം ചവയ്ക്കുന്നതിനിടയിൽ എങ്ങനെയുണ്ട് ഭക്ഷണമെന്ന് യുവതി ആംഗ്യഭാഷയിൽ ചോദിച്ചു. അയാൾ തലയാട്ടി. തുടർന്ന് ആ യുവതിയും ചിരിച്ചുകൊണ്ട് തല കുലുക്കി. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ചിലർ ഇത് സ്‌ക്രിപ്റ്റഡാണെന്ന് പറയുന്നു. എന്നാൽ മറ്റുചിലരാകട്ടെ ഇതിലെ നർമത്തെക്കുറിച്ചാണ് കമന്റ് ചെയ്‌തത്.

View this post on Instagram

A post shared by NAUGHTYWORLD (@naughtyworld)