car

കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ഏറ്റവും മികച്ച സമയം. ഇന്ത്യയിൽ പുറത്തിറങ്ങുന്ന മിക്ക മോഡലുകൾക്കും ലക്ഷങ്ങളുടെ കുറവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ജിഎസ്ടിയിൽ കുറവ് വരുത്തിയതോടെ പ്രീമിയം കാറുകൾക്ക് 30 ലക്ഷത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രധനകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായതോടെയാണ് ഈ കുറവ് സംഭവിച്ചിരിക്കുന്നത്. സർക്കാർ നികുതി കുറച്ചതോടെ അതിന്റെ ആനൂകൂല്യം പൂർണമായും വാഹനം എടുക്കുന്നവർക്ക് നൽകാൻ കാർ നിർമ്മാണ കമ്പനികളും തയ്യാറായി.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ടൊയോട്ട, സ്‌കോഡ, റെനോ, കിയ, ജീപ്പ്, എംജി, നിസാൻ, ഫോക്സ്‌വാഗൻ എന്നീ വാഹന നിർമ്മാതാക്കളെല്ലാം ജിഎസ്ടിയിലുണ്ടായ കുറവ് ഉടമകൾക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പ്രീമിയം മോഡലുകളായ ജാഗ്വാർ ലാൻഡ് റോവറും തങ്ങളുടെ മോഡലുകളുടെ വിലയിൽ വലിയ തോതിൽ കുറവു വരുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിലയിളവ് ലഭിക്കുന്നത് റേഞ്ച് റോവറിനാണ്.

ഹോണ്ട
അമേസ് സെക്കൻഡ് ജനറേഷൻ (72,800), അമേസ് തേഡ് ജനറേഷൻ (95,500), എലിവേറ്റ് (58,400), സിറ്റി (57,500)

ജീപ്പ്
കോംപസ് (2.16 ലക്ഷം വരെ), മെറിഡിയൻ (2.47 ലക്ഷം വരെ), റാങ്ക്ളർ (4.84 ലക്ഷം വരെ)

ജെഎൽആർ
റേഞ്ച് റോവർ (4.6 ലക്ഷം മുതൽ 30.4 ലക്ഷം രൂപ വരെ), ഡിഫൻഡർ (7 ലക്ഷം മുതൽ 18.6 ലക്ഷം രൂപ വരെ), ഡിസ്‌കവറി (4.5 ലക്ഷം മുതൽ 9.9 ലക്ഷം രൂപ വരെ)

ഫോക്സ്‌വാഗൻ
വെർട്ടെസ് (66,900), ടൈഗൂൺ(68,400)