മനസിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധമാക്കുകയും ശാന്തമാക്കുകയും ചെയ്യുന്ന ഒന്നാണ് കുളി. പതിവായി ശരീരം ശുദ്ധമാക്കുന്നത് പലവിധ രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. സനാതന ധർമ്മത്തിൽ കുളിയെ ശരീരത്തെ മാത്രമല്ല, മനസിനെയും ആത്മാവിനെയും ശുദ്ധീകരിക്കുന്ന പ്രക്രിയയായാണ് കണക്കാക്കുന്നത്. എന്നാൽ കുളിക്കുമ്പോഴും കുളി കഴിഞ്ഞും ചെയ്യുന്ന ചില തെറ്റുകൾ ജീവിതത്തിൽ ദോഷഫലങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം.
കുളി കഴിഞ്ഞ് ബാക്കിവരുന്ന അഴുക്ക് വെള്ളം കളയാതെ ബക്കറ്റിൽ തന്നെ വച്ചിരിക്കുന്നത് വളരെ ദോഷം ചെയ്യുമെന്നാണ് വിശ്വാസം.
കുളി കഴിഞ്ഞ് കുളിമുറിയിലെ വസ്തുക്കളെല്ലാം യഥാസ്ഥാനത്തുതന്നെ വയ്ക്കണം.
കുളികഴിഞ്ഞ് ടാപ്പ് തുറന്നിട്ടതിനുശേഷം പുറത്തുപോകാൻ പാടില്ല.
കൊഴിഞ്ഞ മുടി തറയിൽ കിടക്കാൻ അനുവദിക്കരുത്. വെള്ളമൊഴിച്ച് ഒഴുക്കിക്കളയണം.
കുളി കഴിഞ്ഞ് കുളിമുറിയുടെ ഒരു കോണിലും വെള്ളം കെട്ടിക്കിടക്കാൻ പാടില്ല.
കുളി കഴിഞ്ഞ് നനഞ്ഞ വസ്ത്രങ്ങൾ കുളിമുറിയിൽ സൂക്ഷിക്കരുത്.
ചെരിപ്പ് ധരിച്ച് കുളിക്കുന്നത് വലിയ ദോഷം വരുത്തി വയ്ക്കുമെന്നും വിശ്വാസമുണ്ട്.
സൂര്യോദയത്തിന് മുമ്പ് കുളിക്കുന്നത് സ്ത്രീക്ക് ഐശ്വര്യമാണെന്ന് പറയാറുണ്ട്. അതിലൊന്നാണ് പുലര്‍ച്ചെ നാല് മണിക്കോ അഞ്ച് മണിക്കോ എഴുന്നേറ്റ ശേഷമുള്ള കുളിയാണ്. ഇതിന് മുനിസ്നാനം എന്നാണ് പറയപ്പെടുന്നത്. അഞ്ച് മണിക്കും ആറ് മണിക്കും ഇടയിലുള്ള കുളിക്ക് ദേവസ്നാനം എന്നാണ് വിശേഷണം. ഇത് സ്ഥിരമായി ചെയ്യുന്നവര്‍ക്ക് സന്തോഷകരമായ ജീവിതവും ഒപ്പം കുടുംബത്തിനും നല്ലതാണെന്നും പറയപ്പെടുന്നു. രാവിലെ ആറ് മണിക്കും എട്ട് മണിക്കും ഇടയിലുള്ള കുളിക്ക് മനുഷ്യസ്നാനം എന്നാണ് പറയുന്നത്.