ss

കാന്തയുടെ റീലീസ് നീട്ടി

നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ ദുൽഖർ സൽമാന്റെയും പൂജ ഹെഗ്‌ഡെയുടെയും മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ഇതാദ്യമായാണ് പൂജ ഹെഗ്‌ഡെ ദുൽഖറിന്റെ നായികയാവുന്നത്. എസ്. എൽ വി സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ഡി ക്യു 41 എന്നാണ് താത്കാലികമായ പേര്. എസ് എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം ഹൈദരാബാദിൽ പുരോഗമിക്കുന്നു. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അനയ് ഓം ഗോസ്വാമിയും സംഗീതം ജി. വി പ്രകാശ് കുമാറും നിർവഹിക്കുന്നു.

അതേസമയം ലോകമെമ്പാടും ലോക: ചാപ്റ്റർ 1 ചന്ദ്ര നേടുന്ന സമാനതകളില്ലാത്ത വിജയത്തെ തുടർന്ന് ദുൽഖർ സൽമാന്റെ തമിഴ് ചിത്രം കാന്തയുടെ റിലീസ് നീട്ടി . ലോകയുടെ വിജയം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെയെന്നും കാന്തായുടെ റിലീസ് തീയതി പിന്നീടറിയിക്കുമെന്നും നിർമ്മാതാക്കളായ വേ ഫെറർ ഫിലിംസ് അറിയിച്ചു. ശെൽവമണി ശെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന കാന്തയിൽ ഭാഗ്യശ്രീ ബോർസെ ആണ് നായിക. പീരിഡ് ഡ്രാമയായ കാന്ത ദുൽഖറിനോടൊപ്പം സ്പിരിറ്റ് മീഡിയയുടെ ബാനറിൽ റാണ ദഗുബട്ടിയും ചേർന്ന് നിർമ്മിക്കുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന താരം സമുദ്രക്കനിയാണ്. പി.ആർ. ഒ ശബരി.