നേമം: നേമം സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ മുൻ സെക്രട്ടറി എ.ആർ.രാജേന്ദ്രൻ 31 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിട്ടും,അറസ്റ്റ് ചെയ്യാതെ രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നതായി നിക്ഷേപകർ ആരോപിക്കുന്നു. വിവരാവകാശ രേഖകളിൽ ലഭിച്ച കണക്കിൽ ഏറ്റവും കൂടുതൽ വെട്ടിപ്പ് നടത്തിയത് രണ്ടാം പ്രതിയാണെന്ന് പ്രത്യേകം പരമാർശിച്ചിട്ടുണ്ട്.
മറ്റൊരു മുൻ സെക്രട്ടറി എസ്.ബാലചന്ദ്രൻ നായർ,മുൻ പ്രസിഡന്റ് ആർ.പ്രദീപ് കുമാർ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പ്രധാന പ്രതിയായ എ.ആർ.രാജേന്ദ്രനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.ഇയാളെ ഉടൻ പിടികൂടണമെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.