
തിരുവനന്തപുരം: കേരള പൊലീസ് കംപ്ലയിന്റ് അതോറിട്ടിക്കും പട്ടികജാതി പട്ടികവർഗ കമ്മീഷനും കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും ദളിത് ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി.രാമഭദ്രൻ ആവശ്യപ്പെട്ടു. 23 സാമൂഹ്യ- സമുദായിക സംഘടനകളുടെ കൂട്ടായ്മയായ കേരള സോഷ്യലിസ്റ്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംബവർ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വൈ.ലോറൻസ് അദ്ധ്യക്ഷനായിരുന്നു.കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ മെമ്മോറാണ്ടവും സർഗസമത സംസ്ഥാന പ്രസിഡന്റ് ഡി.പ്രശാന്ത് നയരേഖയും അവതരിപ്പിച്ചു. പി.എൻ.പ്രേമചന്ദ്രൻ (കേരള തണ്ടാൻ മഹാസഭ),കെ.രവികുമാർ, ഒ.സുധാമണി (സിദ്ധനർ സർവീസ് സൊസൈറ്റി), ചൊവ്വര സുനിൽ നാടാർ(നാടാർ സർവീസ് ഫോറം),അഡ്വ.പി.ആ സുരേഷ് (എഴുത്തച്ഛൻ സമാജം),ബി.സുഭാഷ് ബോസ്( കേരള മൺപാത്ര നിർമ്മാണ സമുദായസഭ),രാമചന്ദ്രൻ മുല്ലശ്ശേരി (സാംബവ മഹാസഭ),സുരേഷ് കുന്നത്ത്(വിളക്കിത്തലനായർ സഭ),വി.കെ.ഗോപി,ടി.പി.രാജൻ (ഓൾ കേരള പുലയർ മഹാസഭ),പട്ടം തുരുത്ത് ബാബു (വേടർ സമാജം),ശ്രീകാര്യം ശ്രീകുമാർ (കേരള തണ്ടാർ സൊസൈറ്റി),ജോസ് ആച്ചിക്കൽ(പട്ടികജാതി ക്രിസ്ത്യൻ മഹാസഭ),എ.അനിൽകുട്ടൻ (കേരള സാംബവ സഭ),ടി.എസ് ജയന്തൻ (കെ.പി.എം.എസ്) എന്നിവർ പങ്കെടുത്തു.