
തിരുവനന്തപുരം:കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധനൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നിസാമുദീൻ.എ അദ്ധ്യക്ഷത വഹിച്ചു.ഉമ്മൻചാണ്ടി അനുസ്മരണവും ധനസഹായ വിതരണവും എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഗോപകുമാർ,ഭാരവാഹികളായ എസ്.നൗഷാദ്,ജി.പി.പദ്മകുമാർ,എ.നൗഫൽ,എ. അരവിന്ദ്,എസ്.ഓ. ഷാജികുമാർ,ഐ.എൽ. ഷെറിൻ,ജി.എസ്.പ്രശാന്ത്,ഷിജു,എസ്.പി.അനിൽകുമാർ,എസ്.അജി,മനോജ് എൻ.ആർ,എബിൻ ടി. മാത്യൂസ്,സിന്ധുല ബീവി എം,എൽദോ എം.പി,മനു സജീവ്,ജോൺ സൈമൺ,ബൈജു കുമാർ എസ് എന്നിവർ സംസാരിച്ചു.