
അബുദാബി : ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഹോംഗ്കോംഗിനെതിരെ ഏഴുവിക്കറ്റ് വിജയം നേടി ബംഗ്ളാദേശ്. അബുദാബിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹോംഗ്കോംഗ് നിശ്ചിത 20 ഓവറിൽ 7വിക്കറ്റ് നഷ്ടത്തിൽ 143 എന്ന സ്കോറിലെത്തിയപ്പോൾ ബംഗ്ളാദേശ് 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലകഞ്ഞഷ്യത്തിലെത്തി. 59 റൺസുമായി ക്യാപ്ടൻ ലിട്ടൺ ദാസാണ് ബംഗ്ളാ ചേസിംഗിന് ചുക്കാൻ പിടിച്ചത്. തൗഹീദ് ഹൃദോയ് 35 റൺസുമായി പുറത്താകാതെ നിന്നു.
30 റൺസടിച്ച ഓപ്പണർ ശീഷൻ അലിയും 42 റൺസടിച്ച മദ്ധ്യനിര ബാറ്റർ നിസാഖാത്ത് ഖാനും 28 റൺസടിച്ച ക്യാപ്ടൻ യാസിം മുർത്താസയും ചേർന്നാണ് ഹോംഗ്കോംഗിനെ ഈ സ്കോറിലെത്തിച്ചത്.
ബംഗ്ളാദേശിന് വേണ്ടി ടാസ്കിൻ അഹമ്മദ്, തൻസീം ഹസൻ സാക്കിബ്,റിഷാദ് ഹൊസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.