narendra-modi

ന്യൂ​ഡ​ൽ​ഹി​:​ ​മ​ണി​പ്പൂ​രി​ൽ​ ​ഉ​ഖ്രു​ൽ​ ​ജി​ല്ല​യി​ലെ​ ​ഫു​ങ്‌​യാ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് 43​ ​പേ​ർ​ ​ബി.​ജെ.​പി​ ​വി​ട്ടു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ്,​ ​മ​ഹി​ളാ,​ ​യു​വ,​ ​കി​സാ​ൻ​ ​മോ​ർ​ച്ച​ക​ളു​ടെ​ ​ത​ല​വ​ന്മാ​ർ,​ ​ബൂ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​ർ​ ​എ​ന്നി​വ​ര​ട​ക്ക​മാ​ണ് ​രാ​ജി​വ​ച്ച​ത്.​ ​നാ​ഗാ​ ​സ​മു​ദാ​യ​ക്കാ​ർ​ക്ക് ​ആ​ധി​പ​ത്യ​മു​ള്ള​ ​മേ​ഖ​ല​യാ​ണി​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ശനിയാഴ്ച​ ​മ​ണി​പ്പൂ​ർ​ ​സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് ​സം​ഭ​വം.

പാ​ർ​ട്ടി​ക്കു​ള്ളി​ലുള്ളിലെ​ ​നി​ല​വി​ലെ​ ​അ​വ​സ്ഥ​യി​ൽ​ ​ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്നും​ ​താ​ഴെ​ ​ത​ട്ടി​ലു​ള്ള​ ​നേ​താ​ക്ക​ളെ​ ​വേ​ണ്ട​ത്ര​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും​ ​രാ​ജി​ക്ക​ത്തി​ൽ​ ​പ​റ​യു​ന്നു. ​ശനിയാഴ്ച​ ​മി​സോ​റാ​മി​ലെ​ ​ച​ട​ങ്ങി​ന് ​ശേ​ഷം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​മ​ണി​പ്പൂ​രി​ലെ​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ചു​രാ​ച​ന്ദ്പൂ​രി​ലും​ ​ഇം​ഫാ​ലി​ലും​ ​ക​ലാ​പ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ജ​ന​ങ്ങ​ളെ​ ​കാ​ണു​മെ​ന്നും​ ​പു​ന​ര​ധി​വാ​സ​ ​പാ​ക്കേ​ജു​ക​ൾ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നും​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.

അതേസമയം മോദിയുടെ ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു. ദ കോർഡിനേഷൻ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തി.

അതിനിടെ മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായി. ഉപരോധങ്ങൾ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുന്നോടിയായാണിത്. 2023 മേയിൽ മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. മോദി ആദ്യം മിസോറാമാണ് സന്ദർശിക്കുന്നത്. ശേഷമായിരിക്കും മണിപ്പൂരിലെത്തുക.